ചൈന്നെയിലെ വെളളക്കെട്ടിന് അറുതിയില്ല, ശ്രമങ്ങൾ തുടരുന്നു | Oneindia Malayalam

2021-11-13 1,831

Waterlogging, power cuts in Chennai as rain woes continue for residents

കഴിഞ്ഞ ആഴ്ച മുതൽ അറുതിയില്ലാതെ പെയ്ത് തുടങ്ങിയ തമിഴ്നാട്ടിലെ മഴയ്ക്ക് ശമനമുണ്ടെങ്കിലും ചെന്നൈയിലും സമീപ ജില്ലകളിലും വെള്ളക്കെട്ടിന്റെ ദുരിതം ശമനമില്ലാതെ തുടരുകയാണ്. മഴ ശമിച്ചതോടെ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും ജനങ്ങൾ മടങ്ങി തുടങ്ങി. എന്നിരുന്നാലും ചെന്നൈ നഗരത്തിലും നഗരത്തിന് പുറത്തെ മുടിച്ചൂർ, പെരുമ്പാക്കം, സെമ്മഞ്ചേരി തുടങ്ങിയ മേഖലകളിലും ഇപ്പോഴും വലിയ വെള്ളക്കെട്ട് തുടരുകയാണ്.